ഫ്ലാക്സ് സീഡ് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ഏറ്റവും പ്രയോജനകരമായ വിത്തുകളിലൊന്നാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ലിഗ്നൻസ്, ഫൈബർ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞതാണ് ഇത്. വിറ്റാമിൻ ഇ, ബി എന്നിവ മുടി കൊഴിച്ചിലിനെ തടയുകയും താരൻ അകറ്റുകയും ചെയ്യും.

ഫ്ലാക്സ് സീഡ് എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹെയർ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഫ്ലാക്സ് സീഡ് ജെൽ തയ്യാറാക്കി തലയിൽ പുരട്ടുന്നത് മുടി ശക്തിപ്പെടുത്തും. വെളിച്ചെണ്ണ, തേൻ, ഫ്ലാക്സ് സീഡ് ജെൽ എന്നിവ ചേർത്ത മിശ്രിതം നനഞ്ഞ മുടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകാം.

തൈര്, ഒലിവ് ഓയിൽ, ഫ്ലാക്സ് സീഡ് ജെൽ എന്നിവ ചേർത്ത മാസ്ക് മുടിയിൽ പുരട്ടി 20-30 മിനിറ്റിന് ശേഷം കഴുകാം. ഫ്ലാക്സ് സീഡ് ജെൽ, കറ്റാർ വാഴ ജെൽ, അർഗൻ ഓയിൽ എന്നിവ ചേർത്ത മിശ്രിതവും മുടി മുഴുവനായും പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകാം. ഫ്ലാക്സ് സീഡ് ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.

Photo and News Source: Samakalika Malayalam