കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടാക്, തൊഴിൽ ലക്ഷ്യമാക്കി ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകൾ’ ആരംഭിച്ചു. ഡാറ്റാ സയൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ്, എ.ഐ, സൈബർ സെക്യൂരിറ്റി, ക്വാളിറ്റി അഷ്വറൻസ് എന്നിവയുൾപ്പെടെ അഞ്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഇവിടെ, പഠിച്ചിറങ്ങുന്ന ആദ്യ ദിനം തന്നെ തൊഴിൽ ചെയ്യാൻ പ്രാപ്തരായ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. എഞ്ചിനീയറിംഗ് ബിരുദധാരികൾ, ഡിപ്ലോമ വിദ്യാർത്ഥികൾ, ബിരുദാന്തിമ വർഷക്കാർ എന്നിവർക്കാണ് പ്രവേശനം. ഗണിത-കമ്പ്യൂട്ടർ അടിസ്ഥാന പരിജ്ഞാനം ആവശ്യമാണ്.
എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലേണിംഗ് ഹബ്ബുകളിലാണ് ക്ലാസുകൾ. 375 മണിക്കൂർ ദൈർഘ്യമുള്ള നാല് മാസത്തെ പരിശീലനത്തിനു ശേഷം ഒരു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. മികച്ച വിജയം നേടുന്നവർക്ക് സ്കോളർഷിപ്പും ലിങ്ക്ഡ്ഇൻ പ്രീമിയം ആക്സസും ലഭിക്കും. വ്യവസായ പ്രമുഖരുടെ പ്രത്യേക ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Photo and News Source: Janam TV



