ഇന്ന് ലോക പുസ്തക ദിനം ആചരിക്കുന്നു. പുതിയ തലമുറയുടെ വായനാദാഹം വീണ്ടും ഉണർന്നിരിക്കുന്നു. സോഷ്യൽ മീഡിയയുടെ ആധിപത്യത്തിൽ നിന്നും പുസ്തകങ്ങളിലേക്ക് തിരിയാൻ അവരെ പ്രേരിപ്പിച്ചത് അഖിൽ പി ധർമ്മജൻ, എൻ. മോഹനൻ, നിമ്‌ന വിജയ് തുടങ്ങിയ എഴുത്തുകാരുടെ കൃതികളാണ്. 1923-ൽ സ്പെയിനിലാണ് ആദ്യമായി വായനാദിനം ആചരിച്ചത്. വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമായിരുന്നു അന്ന്. 1995-ൽ യുനെസ്‌കോ ഈ ദിനത്തെ ലോക പുസ്തക ദിനമായി പ്രഖ്യാപിച്ചു.

വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന-മരണ ദിനവും ഏപ്രിൽ 23 ആണെന്നത് ഈ തെരഞ്ഞെടുപ്പിന് കാരണമായി. പുസ്തക പ്രേമികൾക്ക് ഇത് ഒരു മഹത്തായ അവസരമാണ്.

Photo and News Source: Samakalika Malayalam