തിരുവനന്തപുരത്തെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായ ദുരന്തത്തെത്തുടർന്ന് കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളിയിലെ ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ചു.

അപകടസ്ഥലത്തിന് രണ്ടു കിലോമീറ്റർ മാത്രം മാറിയാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയിൽ നിന്ന് മാറി പണികഴിപ്പിച്ച പുതിയ പള്ളിയുടെ ആദ്യ പെരുന്നാളായിരുന്നു ഇത്. ദിവസങ്ങൾ മാത്രം പഴക്കമുള്ള പുതിയ പള്ളിയുടെ ചില്ലുകളും സ്‌ഫോടനത്തിൽ തകര്‍ന്നുപോയി.

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയായിരുന്നു പെരുന്നാള്‍ ആഘോഷം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം സംഭവിച്ചതോടെ ആഘോഷം പാതിവഴിയിൽ നിറുത്തി. വെടിക്കെട്ട്, പ്രദക്ഷിണം, ഗാനമേള, കലാപരിപാടികൾ തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചു.

'എല്ലാവരും പരിചയമുള്ളവരാണ്. സ്‌നേഹിതരും, പള്ളിയിലെ സാധാരണ വരുന്നവരുമാണ്' എന്ന് വികാരി ഫാദർ സോബിൻ പായിക്കാട്ട് അഭിപ്രായപ്പെട്ടു.

Photo and News Source: Kerala Online News