അടുത്തയാഴ്ച മുതൽ രാജ്യത്ത് പെട്രോളിന്റെ വില കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ചരിത്രത്തിൽ പെട്രോളിന് ഏറ്റവും ഉയർന്ന നിരക്കായിരിക്കും ഇതെന്നും സൂചന. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിൽ, ഒരു ലിറ്റർ പെട്രോളിന്റെ വില 25 മുതൽ 28 രൂപ വരെ ഉയരുമെന്ന് പറയുന്നു. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ പെട്രോൾ നിരക്ക് 120 രൂപ കടക്കും.

കേരളത്തിൽ ഇപ്പോൾ 105-106 രൂപയായ പെട്രോൾ വില 130 രൂപയിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 120 ഡോളറിലേക്ക് ഉയർന്നതാണ് ഈ വിലവർധനയ്ക്ക് കാരണം. പൊതുമേഖല എണ്ണക്കമ്പനികൾക്ക് വൻ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുക്കാൻ സാധ്യതയുള്ളത്. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കുമോ എന്നത് കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

Photo and News Source: Dhanam