ചെറിപ്പഴം, വിറ്റാമിൻ, ആന്റിഓക്സിഡന്റ് എന്നിവ നിറഞ്ഞ ഒരു സൂപ്പർഫുഡ് ആണ്. വീട്ടുവളപ്പിൽ നട്ടുവളർത്താവുന്ന ചെറുസസ്യമാണിത്. ചെറിയ ചുവന്ന കായ്കൾ ആപ്പിളിന്റെ രൂപത്തോടെ മധുരവും പുളിയും ചേർന്ന സ്വാദ് നൽകുന്നു. പഴം നേരിട്ട് കഴിക്കാനും അച്ചാർ, വൈൻ, കേക്ക് എന്നിവയിൽ ചേരുവയായും ഉപയോഗിക്കാം.

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ, ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള കുറഞ്ഞ കലോറി, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ആന്റിഓക്സിഡന്റുകൾ എന്നിവ ചെറിപ്പഴത്തിന്റെ പ്രധാന ഗുണങ്ങളാണ്. പൊട്ടാസ്യം സമൃദ്ധമായ ഈ പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തുന്ന ചെറിപ്പഴം മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ തേനും മഞ്ഞൾപ്പൊടിയും ചേർത്ത് പുരട്ടാവുന്നതാണ്. വിറ്റാമിൻ ബിയും സിയും അടങ്ങിയ ചെറിപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Photo and News Source: Kerala Online News