കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (23.04.2026) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,075 രൂപയിലും പവന് 1,12,600 രൂപയിലും വ്യാപാരം നടന്നു. 18, 14, 9 കാരറ്റ് വിലകളിലും ഗണ്യമായ കുറവുണ്ടായി. 18 കാരറ്റിന് ഗ്രാം 11,565 രൂപയും പവൻ 92,520 രൂപയുമായി.

14 കാരറ്റിന് ഗ്രാം 9,005 രൂപയും പവൻ 72,040 രൂപയുമായി കുറഞ്ഞു. 9 കാരറ്റിന് ഗ്രാം 5,810 രൂപയും പവൻ 46,480 രൂപയുമായിരുന്നു. വെള്ളി നിരക്കിൽ മാറ്റമില്ല. ഗ്രാം വെള്ളി 260 രൂപയിലും 10 ഗ്രാം വെള്ളി 2,600 രൂപയിലും തുടർന്നു.

ബുധനാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിലയിടിവിന് കാരണമായി.

Photo and News Source: Kvartha