കോട്ടയത്ത് ചൂട് 40 ഡിഗ്രി കടന്നതോടെ കൂളറുകളും എയർ കണ്ടീഷണറുകളും ലഭ്യമല്ല. പല കടകളും ഓഡർ എടുത്തു കാത്തിരിക്കണമെന്ന് ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു. കഴിഞ്ഞ വേനൽക്കാലത്തെ പോലുള്ള സ്റ്റോക്ക് ഇപ്പോൾ ലഭ്യമല്ലെന്ന് കട ഉടമകൾ അഭിപ്രായപ്പെടുന്നു.
പശ്ചിമേഷ്യൻ സംഘർഷം കാരണം അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചു. എസിയുടെ കംപ്രസർ പോലും ലഭ്യമല്ല. ഇതോടെ പ്രമുഖ ബ്രാൻഡുകളായ എൽജി, ഹിറ്റാച്ചി, വോള്ടാസ്, ബ്ലൂസ്റ്റാർ എന്നിവ 5 മുതൽ 15 ശതമാനം വരെ വില വർധിപ്പിച്ചു. യുദ്ധം നീണ്ടുനിൽക്കുന്നതോടെ വില കൂടുമെന്നാണ് സൂചന.
കമ്പനികളുടെ കൈവശമുള്ള സ്റ്റോക്ക് അഞ്ചാഴ്ചത്തേക്കുമാത്രമേയുള്ളൂ. ഇറാൻ-അമേരിക്ക ഉപരോധം പുതിയ തലത്തിലേക്ക് കടന്നതോടെ ആശങ്ക വർദ്ധിച്ചു. ഏപ്രിൽ 13-ന് പ്രഖ്യാപിച്ച നാവിക ഉപരോധം ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ്. ഇതോടെ 28 കപ്പലുകൾ തടഞ്ഞു തിരിച്ചയച്ചതായി യുഎസ് പ്രസ്താവിച്ചു.
Photo and News Source: Sathyam Online



