വിപണി ആദ്യം വലിയ നഷ്ടത്തിലായിരുന്നു. പിന്നീട് സെൻസെക്സും നിഫ്റ്റിയും നേട്ടം കൈവരിച്ചു. സെൻസെക്സ് 77,693-ൽ നിന്ന് 78,100-ലേക്കും നിഫ്റ്റി 24,134-ൽ നിന്ന് 24,300-ലേക്കും ഉയർന്നു.

മിഡ് ക്യാപ് സൂചികകൾ ആദ്യം താഴ്ന്നെങ്കിലും പിന്നീട് നേട്ടത്തിലായി. ഏഷ്യൻ വിപണികളും യുഎസ് ഫ്യൂച്ചേഴ്സും താഴ്ന്നു നീങ്ങുകയായിരുന്നു. ട്രെൻ്റ് ലിമിറ്റഡിന്റെ ഓഹരി ആദ്യം 0.40% ഇടിഞ്ഞെങ്കിലും പിന്നീട് 1% ഉയർന്നു. തുടർന്ന് വീണ്ടും 3% ഇടിവിലായി.

ഡെൽറ്റാ കോർപ്പറേഷന്റെ ഓഹരി നാലു ശതമാനം ഇടിഞ്ഞു. പിന്നീട് ആറു ശതമാനം ഉയർന്നു. ക്രൂഡ് ഓയിൽ വില 104 ഡോളറിൽ എത്തിയതോടെ എണ്ണ കമ്പനികൾ ഇടിവിലായി. എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി എന്നിവ മൂന്നു ശതമാനം താഴ്ന്നു. ഒഎൻജിസിയും ഓയിൽ ഇന്ത്യയും രണ്ടു ശതമാനം ഉയർന്നു.

പെയിന്റ് കമ്പനികൾ രണ്ടു ശതമാനം ഇടിവിലായി. സംസ്ഥാനാന്തര വൈദ്യുതി വിൽപനയ്ക്ക് കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് അനുമതി ലഭിച്ച കെ.പി. എനർജി ഓഹരി അഞ്ചു ശതമാനം ഉയർന്നു. ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഓഹരി ഒൻപതു ശതമാനം ഉയർന്നു.

Photo and News Source: Dhanam