കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എൻജിനിയറിങ് വിദ്യാർത്ഥി ഡി. ധനുഷ് (21) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കുമാരപുരം സ്വദേശിയായ ധനുഷ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ആറാം സെമസ്റ്ററിലെ വിദ്യാർത്ഥിയായിരുന്നു.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് മുറിയിൽ നിന്ന് ധനുഷിനെ കണ്ടെത്തിയത്. സെമസ്റ്റർ പരീക്ഷയ്ക്ക് ഹാജർ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ബുധനാഴ്ച. അധ്യാപിക ഫോൺ ചെയ്യാൻ ശ്രമിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വകാര്യ കെട്ടിടത്തിലെ മുറിയിൽ ജനലിലൂടെ തൂങ്ങിയ നിലയിൽ ധനുഷിനെ കാണുകയായിരുന്നു. മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
കളമശേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണ കേസായി രജിസ്റ്റർ ചെയ്തു. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുന്നു.
Photo and News Source: Janam TV



