ഡൽഹിയിലെ കൈലാഷ് ഹിൽസിലുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 21 കാരിയായ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുറ്റവാളിയായി രാജസ്ഥാൻ സ്വദേശിയായ 23 കാരൻ രാഹുൽ മീണയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലാൽസംഗത്തിന് ശേഷം മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തു കുരുക്കി ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തിയതായി പോലീസ് വെളിപ്പെടുത്തി. യുവതിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയിരുന്ന സമയത്താണ് പ്രതി വീട്ടിൽ പ്രവേശിച്ചതെന്നും, ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.
പ്രതി ഒരു മാസം മുമ്പ് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന പ്രതി, സമീപ വീടുകളിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായും കണ്ടെത്തി. അയൽവാസികളുടെ പരാതിയെത്തുടർന്നാണ് യുവതിയുടെ കുടുംബം പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ദ്വാരകയിലെ ഒരു ഹോട്ടലിൽ ഒളിവിലിരുന്ന പ്രതിയെ പോലീസ് പിടികൂടി. കൊലപാതകവും മോഷണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവ ദിവസം രാവിലെ 6:28 ന് പ്രതി വീട്ടിൽ നിന്ന് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
Photo and News Source: Kairali News



