കൊല്ലങ്കോട് പോലീസ് പാറമേക്കാവിലെ പടക്കനിർമ്മാണശാല ഉടമ ബിനോയ് ജേക്കബിനെതിരെ കേസ് ഫയൽ ചെയ്തു. ലൈസൻസിനു പുറമെ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു. തഹസിൽദാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്. നിലവിൽ പടക്കനിർമ്മാണശാല പോലീസ് സീൽ ചെയ്തിരിക്കുന്നു.
പാലക്കാട് ജില്ലാ കളക്ടർ തുടർ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു. 15 കിലോ വെടിമരുന്ന് മാത്രമേ ലൈസൻസിൽ അനുവദിച്ചിട്ടുള്ളൂ. എന്നാൽ ആയിരം കിലോയോളം വെടിമരുന്നാണ് ബിനോയ് ജേക്കബിന്റെ മുതലമടയിലെ പടക്കനിർമ്മാണശാലയിൽ കണ്ടെത്തിയത്. പാലക്കാട് മുതലമടയിലെ വെള്ളാരംകടവിലുള്ള ഈ സ്ഥാപനം ഇപ്പോൾ അടച്ചിട്ടുമുണ്ട്. വെടിമരുന്ന് കൈവശം വച്ചതിനെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പിച്ചു.
Photo and News Source: 24 News



