മലപ്പുറത്ത് വിദ്യാഭ്യാസവകുപ്പിന്റെ പഠനപിന്തുണ പരിപാടി മദ്രസകളുടെ പ്രവർത്തനത്തെ ബാധിക്കരുതെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാതിരുന്ന മൂന്നാംഗഡു പദ്ധതിവിഹിതം പുതിയ സാമ്പത്തികവർഷത്തിൽ അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു. വാൽപ്പാറ അപകടം, തൃശ്ശൂർ വെടിക്കെട്ട് ദുരന്തം എന്നിവയിലും യോഗം അനുശോചിച്ചു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ വോട്ടെണ്ണലിന് മുൻപേ തുറക്കുന്നതിലെ ദുരൂഹത അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. മുസ്ലിംലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി. കെ.

കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത യോഗം, ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. കെ. ആബിദ് ഹുസൈൻ, ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്, അഡ്വ. യു. എ. ലത്തീഫ്, പി. ഉബൈദുള്ള, ടി. വി. ഇബ്രാഹിം, മഞ്ഞളാംകുഴി അലി, സി. പി. സൈതലവി, അബ്ദുറഹ്‌മാൻ രണ്ടത്താണി, പി. കെ. അബ്ദുറബ്ബ്, നാലകത്ത് സൂപ്പി എന്നിവർ സംബന്ധിച്ചു.

Photo and News Source: Mathrubhumi