എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾ നിയുക്ത എം.എൽ.എ ജി. സുധാകരൻ സന്ദർശിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരെ അദ്ദേഹം നേരിട്ടെത്തി ആദരിച്ചു.

കെ.കെ. കുഞ്ഞുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ആൻഡ് ഗേൾസ് സ്കൂളുകൾ, ഗവ. ഗേൾസ് സ്കൂൾ, പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂൾ, സെന്റ് ആന്റണീസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഈ വിദ്യാലയങ്ങളുടെ മികവിനെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ എന്നിവർ പങ്കെടുത്തു. കൂടാതെ വിവിധ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരും മാനേജർമാരും പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു.

നേരത്തെ, വി.എസ്. അച്യുതാനന്ദൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പറവൂർ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ, ഗവ. ഹൈസ്കൂൾ നാലുചിറ എന്നിവിടങ്ങളിലെ പ്രഥമാദ്ധ്യാപകരേയും ജി. സുധാകരൻ ആദരിച്ചിരുന്നു.

Photo and News Source: Kerala Kaumudi Latest