പെരിയ: ദേശീയപാതയിലെ ആദ്യ ടോൾ പ്ലാസ ചാലിങ്കാലിൽ പണി പൂർത്തിയാകാതെ തുടരുന്നു. ഓഫീസ് കെട്ടിടവും ഇതേ അവസ്ഥയിലാണ്. മാസങ്ങളായി നടക്കുന്ന പ്രവർത്തിയിൽ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. സർവീസ് റോഡുകൾ പൂർത്തീകരിച്ചെങ്കിലും ടാറിങ് പൂർത്തിയായിട്ടില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു.
വ്യാപാരികളുടെ പരാതി: കഴിഞ്ഞ മഴക്കാലത്ത് ഡ്രെയിനേജ് ഇല്ലാത്തതിനാൽ പെരിയ ടൗൺ മുഴുവൻ വെള്ളത്തിലാകുകയായിരുന്നു. അരയോളം വെള്ളം കയറിയപ്പോൾ കാൽനടയാത്ര പോലും സാധ്യമല്ലായിരുന്നു. മൂന്ന് വ്യാപാരസ്ഥാപങ്ങൾ പൂർണമായും ഒഴിഞ്ഞുപോയി. ഡ്രെയിനേജ് പണി ഇപ്പോഴും പൂർത്തിയാകാത്തതിനാൽ പ്രശ്നം തുടരുന്നു.
പൊതുമരാമത്ത് ഫണ്ടിൽ കൊരുപ്പുകട്ട വെച്ചിട്ടുള്ള ഒടയംചാൽ പെരിയ റോഡിന്റെ വെള്ളവും പെരിയ ടൗണിലേക്കാണ് ഒഴുകിയെത്തുന്നത്. ഡ്രെയിനേജ് നിർമ്മാണത്തിനു വേണ്ടത്ര തൊഴിലാളികളെ നിയോഗിക്കുന്നില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
പുല്ലൂർ: പൊള്ളക്കടയിൽ സമരത്തിലൂടെ നേടിയ അടിപ്പാത പൂർത്തീകരിച്ചെങ്കിലും ഇരുഭാഗത്തുമുള്ള സർവീസ് റോഡ് പൂർത്തിയാകാത്തതിനാൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. കിഴക്കുഭാഗത്തെ സർവീസ് റോഡ് നിർമ്മാണം നാല് പണിക്കാരിൽ മാത്രം ഒതുങ്ങുന്നു.
Photo and News Source: Mathrubhumi



