തെക്കൻ ലെബനനിലെ അൽ-തൈരി പട്ടണത്തിനടുത്ത് ഇസ്രയേൽ ആക്രമണത്തിൽ അൽ-അഖ്ബാർ പത്രത്തിന്റെ മാധ്യമപ്രവർത്തകയായ അമാൽ ഖലീൽ കൊല്ലപ്പെട്ടു. ഫോട്ടോഗ്രാഫറായ സീനബ് ഫരാജിന് പരിക്കേറ്റു. സംഭവസ്ഥലത്തേക്ക് വാഹനം സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നത്. അവർ അടുത്തുള്ള വീട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും ആ വീടും ഇസ്രായേൽ സൈന്യത്തിന്റെ ലക്ഷ്യമായിരുന്നു. ഇസ്രായേൽ സൈന്യം ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ അവരുടെ പ്രസ്താവനയിൽ തങ്ങളുടെ ആക്രമണങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി സമ്മതിച്ചു.

43 വയസ്സുകാരിയായ ഖലീലിന്റെ മരണത്തോടെ ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഏപ്രിൽ 16 മുതൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു ഇത്.

Photo and News Source: Mathrubhumi