ഡബ്ലിനിൽ ഇന്ത്യൻ വംശജനായ ലൈംഗിക കുറ്റവാളി ഡാനിയേൽ രാമമൂർത്തിയെ (40) ശിക്ഷയില്‍ ഇളവ് തേടിയ ഹര്‍ജി അപ്പീല്‍ കോടതി തള്ളി. 13 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് രണ്ട് വർഷം നാല് മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ അപ്പീലിലാണ് കോടതി വിധി പറഞ്ഞത്. ഡബ്ലിനിലെ ക്രിസ്ത്യൻ ചിൽഡ്രൻ ക്യാമ്പിലായിരുന്നു കുറ്റം നടന്നത്. ഡാനിയേല്‍ മികച്ച മോട്ടിവേഷണൽ സ്പീക്കറായും അറിയപ്പെടുന്നു.
ഈ കേസിൽ അദ്ദേഹത്തിന് റഫറൻസ് നല്‍കിയ മുന്‍ ടി ഡിയുടെ പേര് വെളിപ്പെടുത്താൻ കോടതി വിസമ്മതിച്ചു. എന്നാൽ രാജ്യം ആ വ്യക്തിയെ തിരയുന്നുണ്ട്. ഒട്ടേറെ പേര് ഡാനിയേലിന് റഫറൻസ് നല്‍കിയെങ്കിലും, കുറ്റകൃത്യത്തിന്റെ നീചസ്വഭാവത്തെക്കുറിച്ച് ഒരാളും പരാമര്‍ശിച്ചില്ലെന്ന് ജസ്റ്റിസ് ജോൺ എഡ്വേർഡ്സ് അഭിപ്രായപ്പെട്ടു. ഇത് പൊതുചര്‍ച്ചയിലേക്ക് നയിച്ചു.
ലൈംഗിക ചൂഷണ കേസുകളിൽ ജനപ്രതിനിധികൾ റഫറൻസ് നല്‍കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി മാർട്ടിൻ പറഞ്ഞു. റഫറൻസ് നല്‍കിയ ടി ഡി ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ടി ഡിയുമായി ബന്ധപ്പെട്ട വിവാദം വലിയ ചര്‍ച്ചയായി മാറി.
Photo and News Source: Sathyam Online



