പാലക്കാട് ജില്ലയിലെ മൂത്താന്തറ കാച്ചനാംകുളം തിരുപുരായ്ക്കൽ കണ്ണകി ഭഗവതിക്ഷേത്രത്തിൽ വലിയാറാട്ട് വ്യാഴാഴ്ച നടക്കുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു പള്ളിവേട്ട നടപടി. വ്യാഴാഴ്ച പുലർച്ചെ പള്ളിയുണർത്തലും ഈടുവെടിയും. ഏഴരയോടെ മഞ്ഞൾ ആറാട്ടിനായി ഭഗവതിയുടെ പുറപ്പാടും ആറാട്ടുകടവിൽ മഞ്ഞൾ നീരാട്ടും. തുടർന്ന് തിരിച്ചെഴുന്നള്ളത്തുമുണ്ടാകും.
കൊടിയിറക്കിയതിനുശേഷം ശ്രീലക പ്രവേശനവും കലശാഭിഷേകവും നടക്കും. ശിവക്ഷേത്രത്തിൽ ഉമാമഹേശ്വരന് രുദ്രാഭിഷേകവും. രാവിെല പതിനൊന്നുമുതൽ കർണകിയമ്മൻ ഹൈസ്കൂളിൽ ആറാട്ട് സമൂഹസദ്യ ആരംഭിക്കും. വൈകീട്ട് ഏഴിന് തിരുപ്പുകഴ് വള്ളീ കല്യാണം നൃത്താഭിനയം നടക്കും. രാത്രി ഒൻപതിന് പഞ്ചവാദ്യ അകമ്പടിയോടെ ഭഗവതിയുടെ തട്ടകപ്രദക്ഷിണം ആരംഭിക്കും.
Photo and News Source: Mathrubhumi



