ഡബ്ലിനിലെ ഗ്രാൻഡ് കാനൽ ഗ്രീൻവേയില്‍ നടന്ന വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ പരിശോധനയിൽ രണ്ട് കൗമാരക്കാരെ അറസ്റ്റിലാക്കി. വെസ്റ്റ് ഡബ്ലിനിലെ ബല്ഫെർമോട്, ലുക്കാൻ, ക്ലോണ്ടൽകിന്, കിൽമായിഹം തുടങ്ങിയ പ്രദേശങ്ങളിലെ പത്ത് വീടുകളിൽ പരിശോധന നടത്തി.
ഗാര്‍ഡയുടെ പരിശോധനയിൽ, കവര്‍ച്ചയ്ക്ക് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ട് ഇ-സ്‌കൂട്ടറുകളും, മോഷ്ടിക്കപ്പെട്ട രണ്ട് ഇ-ബൈക്കുകളും കണ്ടെത്തി. കൂടാതെ, മൂന്ന് ഇലക്ട്രിക് ബൈക്ക് ബാറ്ററികളുടെ സീരിയല്‍ നമ്പറുകള്‍ പറിച്ചുകളഞ്ഞതും, ഇലക്ട്രോണിക് ഉപകരണങ്ങളും, മോഷ്ടിക്കപ്പെട്ട ബാങ്ക് കാര്‍ഡുകളും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരെ ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്. ഗാര്‍ഡയുടെ നടപടി വാഹനമോഷണത്തിനെതിരെയുള്ള ശക്തമായ നടപടിയായി കണക്കാക്കപ്പെടുന്നു.
Photo and News Source: Sathyam Online



