ലെറ്റർകെന്നി ജില്ലാ കോടതി 19-കാരനായ അലക്‌സ് വാര്‍ഡിന് രണ്ട് വര്‍ഷത്തെ ഡ്രൈവിങ് വിലക്ക് ഏർപ്പെടുത്തി. ബൻക്രാനാ സ്വദേശിയായ അലക്‌സ്, 2025 മെയ് 26-ന് അമിതവേഗതയില്‍ കാറോടിച്ച് ഗാര്‍ഡയെ വെട്ടിച്ച് നോർത്തേണ്‍ അയർലണ്ടിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഗാര്‍ഡയെ പിന്തുടർന്ന അലക്‌സ്, 190 കി. മീ വരെ വേഗത കൂട്ടി, പല വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്യുകയും ചെയ്തു. നോർത്തേണ്‍ അയർലണ്ട് പോലീസ് റോഡില്‍ മുള്ളുകള്‍ വിരിച്ച് ഇയാളെ പിടികൂടി.

വിചാരണയിൽ അപകടകരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുക, ലൈസന്‍സ് ഇല്ലാതിരിക്കുക എന്നിവയെല്ലാം കണക്കിലെടുത്ത് 1,050 യൂറോ പിഴയിട്ടു. ജയിലില്‍ പോകാവുന്ന കേസാണെന്ന് ജഡ്ജ് മുന്നറിയിപ്പ് നല്‍കി.

Photo and News Source: Sathyam Online