കിഴക്കമ്പലത്ത് പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുടെ പൈപ്പുവഴി സമീപപ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. ഉയർന്നപ്രദേശങ്ങളിലേക്ക് വെള്ളം തുറന്നുവിടുമ്പോൾ പലയിടങ്ങളിലും പൈപ്പുകൾ പൊട്ടുന്നു. പ്രധാനറോഡുകളിലായാണ് പൊട്ടലുകൾ. പോഞ്ഞാശ്ശേരി റോഡിലെ സേവനപ്പടിക്കടുത്തും, ആലുവ റോഡിലെ ട്വന്റി 20 നഗറിനു മുൻപുമായിട്ടുള്ള വളവിലും, കിഴക്കമ്പലം കവലയിലും പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. കിഴക്കമ്പലം കവലയിൽ രണ്ടാഴ്ചയായി റോഡിൽ വെള്ളം ഒഴുകിത്തുടങ്ങി. സമീപത്ത് കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും പ്രശ്നം തുടരുന്നു. റോഡുവഴി നടന്നുപോകുന്നവർ ഇവിടെ കാൽകഴുകി പോകുന്നുമുണ്ട്.

പ്രധാനറോഡിലൂടെ വെള്ളമൊഴുകുന്നത് റോഡുകൾ തകരാൻ കാരണമാകുന്നു.

Photo and News Source: Mathrubhumi