അടൂർ : കെ. എസ്. ആർ. ടി. സി. ഡിപ്പോയിലെ യാർഡ് നിർമ്മാണം പാതിവഴിയിൽ നിന്നു നിന്നു. ഓട നിർമ്മാണത്തിന്റെ ഭാഗമായ ഓടയുടെ പണികൾ പോലും പൂർത്തിയായിട്ടില്ല. രണ്ട് മാസത്തിലേറെയായി തുടരുന്ന പണിയിൽ ഓടയ്ക്ക് മേൽമൂടിയില്ല. ഇത് വലിയ അപകട ഭീഷണിയാണ്. ഓടയ്ക്കുള്ളിൽ മലിനജലം കെട്ടിനിൽക്കുന്നുണ്ട്. ഡിപ്പോയുടെ പുറകിൽ സെയിന്റ് മേരീസ് സ്കൂൾ, ഇല്ലത്തുകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ അരികിലുമാണ് ഓട നിർമ്മാണം നടന്നത്.
പഴയ ഓട പൊളിച്ചാണ് പണികൾ നടത്തിയത്. നിലവിൽ ഇവിടെ മൂന്ന് മീറ്റർ വീതിയുള്ള റോഡിന് പകരം ഒരു നടവഴി മാത്രമേയുള്ളൂ. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഓടയുടെ പണി പൂർത്തിയാക്കി മേൽമൂടി സ്ഥാപിക്കാത്തതിനാൽ സമീപത്തെ ശൗചാലയത്തിലേക്ക് പോകാൻ പ്രയാസമാണ്. താത്കാലിക നടപ്പാലം പോലും സുരക്ഷിതമല്ല. ഡിപ്പോയിലെ വർക്ക്ഷോപ്പിലേക്കും പേ ആൻഡ് പാർക്കിലേക്കും വാഹനങ്ങൾക്ക് പ്രവേശനം ബുദ്ധിമുട്ടാണ്.
ലേലത്തിൽ നൽകിയ പാർക്കിലേക്ക് വാഹനങ്ങൾ എത്തുന്നില്ലെന്ന് പാർക്കിംഗ് കരാറുകാർ പറയുന്നു.
Photo and News Source: Mathrubhumi



