മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയിലിരിക്കെ കാണാതായ ബിഎസ്എഫ് ഉദ്യോഗസ്ഥർ മടങ്ങിയെത്തി. ചൊവ്വ രാത്രിയിൽ തന്നെ ഇവർ മലപ്പുറത്തെ താമസസ്ഥലത്തെത്തിയിരുന്നു. പൊലീസ് ഇവരെ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റിന് കൈമാറി. തിങ്കളാഴ്ച രാത്രി 11. 45 മുതൽ ചൊവ്വ പുലർച്ചെ 12. 15 വരെ ഇവർ കാണാതായിരുന്നുവെന്ന് അറിയുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയതിന് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തര നടപടി നേരിടേണ്ടിവരും.

കോടതി റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ചു.

Photo and News Source: Sathyam Online