ന്യൂഡൽഹിയിൽ നിന്നുള്ള ഒരു യുവാവ് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ രണ്ട് ക്രെഡിറ്റ് കാർഡുകൾ (കോട്ടക് മിന്ത്ര, കോട്ടക് മോജോ പ്ലാറ്റിനം) ക്ലോസ് ചെയ്യാനുള്ള അപേക്ഷ 2025 മെയിൽ ഇമെയിൽ വഴി സമർപ്പിച്ചു. ക്രെഡിറ്റ് ലിമിറ്റ് 1 ലക്ഷത്തിൽ നിന്ന് 10,000 രൂപയായി കുറച്ചതിനെ തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ ബാങ്ക് അപേക്ഷയ്ക്ക് മറുപടി നൽകിയില്ല. 2026 ഏപ്രിലിൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ കാർഡുകൾ ഇപ്പോഴും സജീവമായിരുന്നതും വാർഷിക ഫീസ് ഈടാക്കിയതും ശ്രദ്ധയിൽപ്പെട്ടു.
ബാങ്കിനെ അറിയിച്ചപ്പോൾ, അപേക്ഷ ഇമെയിൽ വഴി സ്വീകരിക്കില്ലെന്നും ഫോണിലൂടെ സമർപ്പിക്കണമെന്നുമായിരുന്നു മറുപടി. തുടർന്ന് യുവാവ് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിച്ചു. RBI മാനദണ്ഡപ്രകാരം 7 പ്രവൃത്തിദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാത്തതിന് 321 ദിവസത്തെ താമസത്തിന് 3. 21 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ബാങ്ക് തുക യുവാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
Photo and News Source: Siraj Live



