തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ വഴിയില-പഴകുറ്റി നാലുവരിപ്പാത പണിയുന്നതിനാൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നെടുമങ്ങാട്-വേങ്കോട്-മുക്കോല വഴി വരുന്ന വലിയ വാഹനങ്ങൾ ഏണിക്കര-നെട്ടയം-കല്ലയം-പള്ളിമുക്ക് വഴി പേരൂർക്കടയിലേക്കും തിരിച്ചും സഞ്ചരിക്കണം. 8-ാം കല്ലിൽ നിന്ന് വരുന്ന വാഹനങ്ങൾ കാച്ചാണി-മുക്കോല-വഴയില റോഡിലൂടെ പേരൂർക്കട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
മോട്ടുമ്മൂല പണി നടക്കുന്ന ഭാഗത്ത് 3 മീറ്റർ വീതിയിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം സഞ്ചാരമനുവദിക്കും. വഴിയില-ആറാം കല്ല് വരെ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാം. കരകുളം പഞ്ചായത്ത് ഓഫീസിൽ മന്ത്രി ജി. ആർ. അനിലിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കൂടുതൽ നിയന്ത്രണങ്ങൾ മൂന്നാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
Photo and News Source: Sathyam Online



