ന്യൂഡൽഹിയിൽ വച്ച് പ്രീമിയം സ്മാർട്ട്ഫോൺ വിപണിയെ ലക്ഷ്യമാക്കി മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. 6,500mAh ബാറ്ററി, മീഡിയടെക് ഡിമെൻസിറ്റി 8500 എക്സ്ട്രീം ചിപ്‌സെറ്റ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
8GB റാം, 256GB സ്റ്റോറേജുള്ള മോഡലിന് 38,999 രൂപയാണ് പ്രാരംഭ വില. 12GB റാം, 256GB സ്റ്റോറേജുള്ള ഉയർന്ന പതിപ്പിന് 41,999 രൂപ. പാൻടോൺ ലില്ലി വൈറ്റ്, പാൻടോൺ ടീ, പാൻടോൺ ടൈറ്റൻ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകും.
എച്ച്ഡിഎഫ്‌സി, ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഏപ്രിൽ 29 മുതൽ ഫ്ലിപ്പ്കാർട്ടിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വാങ്ങാം.
6.8 ഇഞ്ച് സൂപ്പർ എച്ച്ഡി എക്സ്ട്രീം അമോലെഡ് ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 5,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, എച്ച്ഡിആർ 10+ സപ്പോർട്ട് എന്നിവയാണ് ഡിസ്‌പ്ലേയുടെ പ്രത്യേകതകൾ. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 ഐ പ്രൊട്ടക്ഷനും ഐപി68, ഐപി69 റേറ്റിംഗും ഉണ്ട്.
50MP സോണി എൽവൈടി 710 മെയിൻ ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ക്യാമറാ വിഭാഗം. ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു.
Photo and News Source: Siraj Live



