2025-26 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതി 2. 1% വളർച്ച നേടി 3. 16 ലക്ഷം കോടി രൂപയായി. മുമ്പത്തെ വർഷത്തെ 3,09,859. 3 ലക്ഷം കോടി രൂപയിൽ നിന്ന് ഇത് ഉയർന്നു. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. ഡൊണൾഡ് ട്രംപിന്റെ ഇരട്ട തീരുവയെത്തുടർന്നുള്ള യുഎസ് കയറ്റുമതി പ്രതിസന്ധി ഉണ്ടായിരുന്നിട്ടും, സർക്കാർ പിന്തുണയും വിപണി വൈവിധ്യവുമാണ് ടെക്സ്റ്റൈൽ മേഖലയുടെ വളർച്ചക്ക് കാരണം.

ഇന്ത്യൻ റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് ആഗോളതലത്തിലുള്ള ഡിമാൻഡ് നിലനിൽക്കുന്നു. ടെക്സ്റ്റൈൽ കയറ്റുമതിയിൽ ഏറ്റവും വലിയ സംഭാവന റെഡിമെയ്ഡ് ഗാർമെന്റ് വിഭാഗത്തിനാണ്. 1,35,427. 6 ലക്ഷം കോടിയിൽ നിന്ന് 1,39,349. 6 ലക്ഷം കോടിയിലേക്ക് ഈ വിഭാഗത്തിന്റെ വരുമാനം ഉയർന്നു. ഇന്ത്യൻ ടെക്സ്റ്റൈൽ ഉത്പന്നങ്ങൾ 120 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. യുഎഇ, യുകെ, ജർമ്മനി, സ്പെയ്ൻ, ജപ്പാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിച്ചു.

സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യൻ കയറ്റുമതിക്ക് ഗുണം നൽകുന്നു. അടുത്ത വർഷം യുഎസ് കയറ്റുമതി പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Photo and News Source: Dhanam