അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജിൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. ആശുപത്രിക്ക് മുന്നിൽ നടന്ന സമരം ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അദ്ധ്യക്ഷനായി ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ മാർച്ചിനെ നേരിടാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ ക്യാംപസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. കോളജിന്റെ ജനൽ ചില്ലുകൾ തകർക്കപ്പെട്ടു. സംഘർഷത്തിൽ പോലീസിനും പ്രവർത്തകർക്കും പരിക്കേറ്റു.

ഏകദേശം ഒരു മണിക്കൂർ നേരം ആശുപത്രി പരിസരത്ത് ഏറ്റുമുട്ടൽ തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നേതൃത്വം നൽകിയവരിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അശ്വിൻ സുധാകർ, മിഥുൻ മറോളി, നിധിൻ കോമത്ത് എന്നിവർ ഉൾപ്പെടുന്നു.

Photo and News Source: Kerala Online News