തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് വട്ടിയൂർക്കാവ് സിഐ വിപിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തി. വനിതാ കൗൺസിലർമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പോലീസ് മലിനജലം ഉപയോഗിച്ച് ജലപീരങ്കി പ്രയോഗം നടത്തിയെന്നും, നൗഫൽ എന്ന പോലീസുകാരൻ ഒരു പ്രവർത്തകയെ കടിച്ചതായും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധത്തിനിടെ സംഭവസ്ഥലത്ത് അഞ്ച് വനിതാ പോലീസുകാർ മാത്രമുണ്ടായിരുന്നതായും, വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പോലീസുകാരാണെന്നും അദ്ദേഹം പറഞ്ഞു. വനിതാപ്രവർത്തകയെ കടിച്ച നൗഫൽ, മർദ്ദനം നടത്തിയ രാജേഷ് എന്നിവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ വട്ടിയൂർക്കാവ് സിഐ വിപിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ ആശാനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യവതി വി., മഞ്ജു ജി.എസ്. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Photo and News Source: Mathrubhumi



