കോട്ടയത്ത് വോട്ട് ചെയ്യാനായി ഭായിമാരുടെ നാട്ടിലേക്കുള്ള മടക്കം പൂർത്തിയായി. ബംഗാളിലും അസാമിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അവർ തിരികെയെത്തിയത്. നാളെ തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അവിടെ നിന്നുള്ളവരും നാട്ടിലേക്കു പോയി.

എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ കൂടുതൽ അന്യസംസ്ഥാന തൊഴിലാളികളുണ്ട്. മത്സ്യബന്ധനമേഖലയിൽ 60% പേരും അന്യസംസ്ഥാനക്കാരാണ്. ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച് 25-30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. കണക്കിലല്ലാത്തവരും ഏറെയാണ്.

800-1200 രൂപയാണ് ഇവരുടെ ദിവസക്കൂലി. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് ഇത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളടക്കം മിക്ക വ്യവസായശാലകളും പ്രവർത്തനം നിർത്തി. കൃഷി, ശുചീകരണം, മുടിവെട്ടൽ, സ്പാ, തെങ്ങുകയറ്റം, കടകളിലെ വിൽപ്പന, മരംവെട്ടൽ, മത്സ്യബന്ധനം, കൂലിപ്പണി എന്നിവയിലും ഇവരുടെ ആധിപത്യമാണ്. തൊഴിലാളികളില്ലാതെ ഹോട്ടലുകൾ അടക്കം പല സ്ഥാപനങ്ങളും അടച്ചിടുകയാണ്.

വോട്ടർ പട്ടിക പരിഷ്കരണ ഭീഷണിയും ഇവരെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. വോട്ട് ചെയ്യാത്തവരെ പട്ടികയിൽ നിന്നു പുറത്താക്കുമെന്നും ആധാർ അസാധുവാകുമെന്നും പൗരത്വം നഷ്ടമാവുമെന്നുമുള്ള അഭ്യൂഹങ്ങളും പ്രചാരത്തിലായിരുന്നു.

Photo and News Source: Sathyam Online