പത്തനംതിട്ട ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയെത്തുടർന്ന് അവധിക്കാല ക്ലാസുകൾ നിരോധിച്ചിരിക്കുന്നു. ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച്, എല്ലാ സ്‌കൂളുകളിലും ട്യൂഷൻ സെന്ററുകളിലും വേനൽക്കാല ക്ലാസുകൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. നിലവിൽ 12 ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന മുന്നറിയിപ്പുമുണ്ട്.
ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ നടപടികളെത്തുടർന്നുള്ള നടപടിയാണിതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നു.
Photo and News Source: Samakalika Malayalam



