സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ, അരുൺ കുര്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന 'ബൂം ബാങ്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദേവിക സതീഷ് നായികയായി എത്തുന്നു. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്നു.

സിബി മലയിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. നിഹാദ് തൊപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് മുഹമ്മദ്, വിക്കി തഗ്, ശ്രീനാഥ് കെ ജനാർദനൻ തുടങ്ങിയവർ പ്രമുഖ താരങ്ങളായി.

ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിൻഷാദ് ഗുരുവായൂർ നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർമ്മൽ ആർ, അനൂപ് വിജയകുമാർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. സംഗീതം ജുബൈർ മുഹമ്മദ്, ഓഡിയോഗ്രഫി ഗോകുൽ ഗോപിനാഥ് എന്നിവരുടെ സംഭാവനയാണ്.

Photo and News Source: Samakalika Malayalam