തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോടിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിൽ നാല് പേരെ ഇനിയും കണ്ടെത്താനായില്ല. ജില്ലാ കളക്ടർ അറിയിച്ചതനുസരിച്ച്, കാണാതായവരിൽ സുരേഷ് സി എ (50), അഭിജിത് (28), വിഷ്ണു (38), ഗിരീഷ് (42) ഉൾപ്പെടുന്നു. ഇവരുടെ ബന്ധുക്കളുടെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ദുരന്തത്തിൽ 29 ശരീരഭാഗങ്ങളും, തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹവും ലഭിച്ചിട്ടുണ്ട്. നിലവിൽ 9 മൃതദേഹങ്ങളിൽ 8 പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒരാളുടെ ഡി.എൻ.എ. സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഡി.എൻ.എ. പരിശോധനയുടെ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് കളക്ടർ സൂചിപ്പിച്ചു. എല്ലാ കണക്കുകളും ക്രോഡീകരിച്ച് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Photo and News Source: Malayalam Express