കോഴിക്കോട് കാലിക്കറ്റ് ടവറിലാണ് ഏപ്രിൽ 28-ന് ‘പ്രതിഭാ പുരസ്‌കാരം 2026’ നടക്കുന്നത്. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്രസകളിലെ 5, 7, 10, 12-ാം ക്ലാസുകളിലെ പരീക്ഷകളിൽ 100% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും അവരുടെ അധ്യാപകർക്കുമാണ് പുരസ്കാരം. കോഴിക്കോട്, എറണാകുളം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, വയനാട്, നീലഗിരി ജില്ലകളിലെ വിജയികൾക്ക് ക്യാഷ് അവാർഡ്, അഭിനന്ദന പത്രം, ഗോൾഡ് മെഡൽ എന്നിവ ലഭിക്കും.

മലപ്പുറം, പാലക്കാട് ജില്ലകളിലെ വിജയികൾക്ക് പ്രത്യേക വേദിയിൽ പുരസ്കാരം നൽകും. പരിപാടിയിൽ സ്മാർട്ട് സ്‌കോളർഷിപ്പ് പരീക്ഷയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനും അധ്യാപകർക്കും മെമെന്റോ നൽകും. കോഴിക്കോട് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സെക്രട്ടറി പ്രൊഫ. എ.കെ. അബ്ദുൾ ഹമീദ്, പരീക്ഷാ ബോർഡ് ചെയർമാൻ ഡോ. അബ്ദുൾ അസീസ് ഫൈസി തുടങ്ങിയവർ സംബന്ധിക്കും.

Photo and News Source: Siraj Live