തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് ചൂട് കാരണമല്ലെന്ന് പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സെഫ്റ്റി ഓർഗനൈസേഷൻ (പെസോ) വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ചൂടുകാലത്തും കരിമരുന്നു നിർമ്മാണം നടക്കുന്നുണ്ടെന്നും ചൂട് സ്ഫോടനത്തിന് പ്രധാന കാരണമാകുന്നില്ലെന്നും പെസോ അധികൃതർ സൂചിപ്പിച്ചു.

ദുരന്തസ്ഥലത്ത് പെസോയുടെ പരിശോധന തുടരുമ്പോൾ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവസ്ഥലത്തുനിന്നുള്ള ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മജിസ്റ്റീരിയൽ അന്വേഷണത്തിൽ ദുരന്തകാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വ്യക്തമാക്കി.

ദുരന്തത്തിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലുമുണ്ട്. ബന്ധുക്കൾ നാലുപേരെ കാണാത്തതായി പരാതി നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയും തുടരുന്നു.

Photo and News Source: Janmabhumi