തിരുവനന്തപുരം മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തെ തുടർന്ന് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ അന്വേഷണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമായി ധനസഹായം പ്രഖ്യാപിച്ചു.
ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. പരുക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും തീരുമാനമായി. സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. പ്രദേശത്തെ വീടുകൾക്ക് സംഭവിച്ച നഷ്ടം കണക്കാക്കുമെന്നും കാണാതായവരുടെ വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Photo and News Source: Siraj Live



