തൃശ്ശൂർ വെടിക്കെട്ടു പുരയിലെ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സർക്കാർ 14 ലക്ഷം രൂപയോളം ധനസഹായം പ്രഖ്യാപിച്ചു. സി.എം.ഡി.ആർ.എഫ്. നിക്ഷേപത്തിൽ നിന്ന് പത്ത് ലക്ഷവും, എസ്.ഡി.ആർ.എഫ്. നിക്ഷേപത്തിൽ നിന്ന് നാല് ലക്ഷവും ചേർത്താണ് ഈ തുക നിശ്ചയിച്ചത്.
പരുക്കേറ്റവർക്കായി രണ്ട് ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആറുമാസത്തേക്ക് സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ സർക്കാർ സൗകര്യമൊരുക്കും. ഈ ചികിത്സാ ചെലവുകൾക്കുള്ള പണം സർക്കാർ തന്നെ വഹിക്കും.
മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നാസ്റ്റർ വ്യക്തമാക്കി. പാർട്ടിയും അവരോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Photo and News Source: Kairali News



