പശ്ചിമേഷ്യയിലെ സംഘർഷം വഷളാകുന്നു. ഇറാൻ പുതിയ നിര്‍ദേശങ്ങൾ പ്രഖ്യാപിക്കുന്നതുവരെ യുഎസും ഇറാനും ചര്‍ച്ച നീട്ടിവച്ചു. എന്നാൽ ഈ ചര്‍ച്ചയുടെ വിജയസാധ്യത കുറവാണെന്ന് യുഎസ് അറിയിച്ചു. ഇറാനിലെ തീവ്രവാദികളും മിതവാദികളും തമ്മിലുള്ള തർക്കം വെടിനിര്‍ത്തലിനെ ബാധിച്ചു. ട്രംപ് ഇറാനെ നശിപ്പിക്കുമെന്ന ഭീഷണി ആവർത്തിച്ചു. പാകിസ്താന്റെ ഇടപെടലിനെത്തുടർന്ന് വെടിനിര്‍ത്തല്‍ നീട്ടി. ഇറാൻ സംഘം അംഗീകരിക്കാൻ തയാറായ വ്യവസ്ഥകളെ വിപ്ലവ ഗാര്‍ഡ് സേന നിരസിച്ചു. ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു. ഇന്ത്യൻ വിപണികളും താഴ്ന്നു.

ഗിഫ്റ്റ് നിഫ്റ്റി 24,369-ൽ നിന്ന് 24,462-ൽ എത്തി. ഇന്ന് നിഫ്റ്റി ഗണ്യമായ നഷ്ടത്തോടെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Dhanam