മലപ്പുറം ജില്ലയിലെ വാല്‍പ്പാറ ചുരത്തില്‍ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടം മൂലം പത്തുപേർ മരിച്ചു. സംഭവത്തിൽ പരുക്കേറ്റ ബസ് ഡ്രൈവർ നൗഷാദ് (39) കോയമ്പത്തൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞു. ഇത് വരെ മരണസംഖ്യ പത്തായി ഉയര്‍ന്നു. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ജി. എല്‍. പി. സ്‌കൂളിലെ 13 അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമായിരുന്നു യാത്രക്കാർ.
അഞ്ച് അധ്യാപകരും ജീവനക്കാരും ഒരു കുട്ടിയും സംഭവം നടന്ന അന്നുതന്നെ മരണമടഞ്ഞു. ചുരത്തിന്റെ 13-ാം ഹെയര്‍പിന്‍ വളവില്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് ട്രാവലർ ഒമ്പതാം വളവിലേക്ക് പതിച്ചു. തൃശൂരിലും അതിരപ്പിള്ളിയിലും സന്ദര്‍ശിച്ച ശേഷം പൊള്ളാച്ചി വഴി മടക്കയാത്രയായിരുന്നു സംഭവം
Photo and News Source: Siraj Live



