റിയാദിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ പെയ്തു. പ്രത്യേകിച്ച് അൽ ഖസീം, ബുറൈദ പ്രദേശങ്ങൾ ഇടിയോടൊപ്പം കനത്ത മഴയിൽ മുങ്ങി. മദീനയിലേക്കുള്ള പ്രധാന റോഡുകളിലും ശക്തമായ മഴ തുടർന്നു. റിയാദിന്റെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ടും കുത്തൊഴുക്കും രൂപപ്പെട്ടു.
മരുഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആട്ടിടയന്മാരും ഒട്ടകപാലകരും സുരക്ഷിത ഇടങ്ങളിലേക്ക് മാറി. Saudi National Center for Meteorology, വരുന്ന ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
ജാഗ്രതാ നിർദ്ദേശങ്ങൾ: ദീർഘദൂര വാഹനയാത്ര ഒഴിവാക്കുക. താഴ്ന്ന പ്രദേശങ്ങളിലൂടെ യാത്ര ശ്രദ്ധാപൂർവ്വം നടത്തുക. വെള്ളം കയറിയ റോഡുകൾ വഴി യാത്ര ചെയ്യാതിരിക്കുക. കനത്ത മഴയിൽ ചില വാഹനങ്ങൾ സ്റ്റാർട്ട് ആകാതെ കേടുപാടുകൾ സംഭവിച്ചു. ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Photo and News Source: Sathyam Online



