യു. എസ്. ഉപരോധം യുദ്ധത്തിന് തുല്യമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. വെടിനിരത്തൽ കരാറിന്റെ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് വെടിനിരത്തൽ കരാർ നീട്ടിയെങ്കിലും ഉപരോധം പിൻവലിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു. ചർച്ചയ്ക്കുള്ള നിര്‍ദ്ദേശം ഇറാൻ മുന്നോട്ട് വയ്ക്കണമെന്നാണ് ട്രംപിന്റെ നിലപാട്. യു. എസ്. -ഇറാൻ ചർച്ചയ്ക്ക് പാകിസ്താൻ മധ്യസ്ഥരായി അവസാന ശ്രമം നടത്തുന്നു. 10 ദിവസത്തെ വെടിനിരത്തലിനിടെ ലബനാനിലെ ആക്രമണം ഇസ്രായേൽ തുടരുന്നു.

തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അനവധി വീടുകൾ തകരുകയും ഹിസ്ബുല്ല ഗ്രൂപ്പ് പ്രത്യാക്രമണത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Photo and News Source: Siraj Live