തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോടിൽ വെടിക്കെട്ടപകടത്തിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. ഇതോടെ മരണസംഖ്യ 13 ആയി. മൂന്നു മൃതദേഹങ്ങളെ തിരിച്ചറിഞ്ഞു. സുദർശൻ, വാസുദേവൻ, സുവിൻ എന്നിവരുടെ മൃതശരീരങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബാക്കി നാലുപേരെ തിരിച്ചറിയാനായില്ല. 13 പേർ ചികിത്സയിലാണ്. ഇതിൽ രണ്ടുപേർ വെൻ്റിലേറ്ററിലുമുണ്ട്. തിരിച്ചറിയാനാവാത്ത ഒമ്പത് ശരീരഭാഗങ്ങൾ ലഭിച്ചു. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവർ കാണാതായാൽ നിയന്ത്രണകേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്, തൃശൂർ താലൂക്ക് ഓഫീസ്, കലക്ടറേറ്റ് കൺട്രോൾ റൂം, മെഡിക്കൽ കോളേജ് കൺട്രോൾ റൂം എന്നിവിടങ്ങളിൽ വിവരങ്ങൾ നൽകാവുന്നതാണ്.
Photo and News Source: Kairali News



