കോട്ടയത്തെ വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഭജന പരിപാടിയിൽ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ സംഘപരിവാർ ആക്ഷേപമുയർത്തി. ക്രിസ്ത്യൻ പള്ളിയുമായുള്ള സൗഹൃദം എടുത്തുപറഞ്ഞായിരുന്നു ഗാനം അവതരിപ്പിച്ചത്. വലിയ കൈയടിയോടെ ജനങ്ങൾ ഇതിനെ സ്വീകരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ. പി. ശശികല ‘ചിക്കൻ മസാല പായസത്തിലിടരുത്’ എന്ന വിദ്വേഷപരിഹാസം നടത്തി.
തുടർന്നുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന്, നന്ദഗോവിന്ദം ഭജൻസിലെ നവീൻ മോഹൻ ‘ഞങ്ങൾ അതിർത്തിയും മറികടന്നിട്ടില്ല’ എന്നു കുറിച്ചു. ഭക്തി പേരുകളെ മറികടന്നൊഴുകുന്ന നാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Sathyam Online



