രാജ്യത്ത് ഉഷ്ണതരംഗം അതിവേഗം പടരുന്നു. ഏപ്രിൽ 21-ന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ചൂടേറിയ 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിലാണ്. ബീഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ നഗരങ്ങളാണ് മുന്നിൽ.

ഭാഗൽപൂർ, താൽച്ചർ, അസൻസോൾ എന്നിവിടങ്ങളിൽ 44°C ചൂട് രേഖപ്പെടുത്തി. ബേഗുസരായ്, മോത്തിഹാരി, മുംഗർ, ഭോജ്പൂർ, സിവാൻ തുടങ്ങിയ നഗരങ്ങളിലും 43°C താപനിലയാണ്. ആദ്യ 20-ൽ ഇന്ത്യയ്ക്ക് പുറത്തുള്ള ഏക നഗരം നേപ്പാളിലെ ലുംബിനിയാണ്.

ഏപ്രിൽ 22 മുതൽ 24 വരെ ഉഷ്ണതരംഗം തുടരുമെന്നും 43°C വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. സാധാരണ 40°C മുകളിൽ എത്തുമ്പോൾ ഉഷ്ണതരംഗമായി പ്രഖ്യാപിക്കപ്പെടുന്നു. ഉത്തര, മധ്യ, കിഴക്കൻ ഇന്ത്യയിലുടനീളം താപനില ഉയരുന്നത് വലിയ അന്തരീക്ഷ മാറ്റത്തിന്റെ സൂചനയാണ്.

തീവ്ര സൗരതാപം, മേഘമില്ലായ്മ, ഹിമാലയത്തിലെ മഞ്ഞുവീഴ്ച കുറവ് എന്നിവയാണ് ചൂട് വർദ്ധിക്കാൻ പ്രധാന കാരണങ്ങൾ. ഏപ്രിൽ 21-ലെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയാണ് ഇത്.

Photo and News Source: Siraj Live