ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി. ഓപ്പണർ അഭിഷേക് ശർമ്മ 135 റൺസ് നേടി സെഞ്ചുറി നേടി.
ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിക് ക്ലാസൻ എന്നിവരുടെ പിന്തുണയും ഈ വിജയത്തിന് സഹായകരമായി.
ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ നേടാനായുള്ളൂ. നിതീഷ് റാണ, കെ.എൽ. രാഹുല്, സമീർ റിസ്വി എന്നിവർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഹൈദരാബാദിന് വേണ്ടി എഷാൻ മാലിംഗ 4 വിക്കറ്റും ഹർഷ് ദുബെ 3 വിക്കറ്റും നേടി തിളങ്ങി.
Photo and News Source: Kairali News



