മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം കേരളത്തിന് കോടികളുടെ വരുമാന നഷ്ടം നേരിടേണ്ടി വരുന്നു. മൂന്നുലക്ഷത്തോളം പേരെ തൊഴിലാക്കുന്ന ഇവന്റ് മാനേജ്‌മെന്റ് രംഗം തകരുന്നു. ആഡംബര വിവാഹങ്ങള്‍, ഹോട്ടലുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മീന്‍പിടുത്തക്കാര്‍, ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ തുടങ്ങിയവയെല്ലാം പ്രതികൂലമായി ബാധിച്ചു. കൊച്ചിയിലെ കണക്ടിവിറ്റിയും സൗകര്യങ്ങളും കൊണ്ടായിരുന്നു ഇവന്റുകളുടെ തിരഞ്ഞെടുപ്പ്. ഡോക്ടര്‍മാരുടെയും ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെയും സംഘടനകള്‍ നിരവധി കോണ്‍ഫറന്‍സുകള്‍ ഇവിടെ നടത്തിയിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഒരൊറ്റ പ്രോഗ്രാം പോലും നടന്നില്ല.

ഗള്‍ഫിലെ വിമാനസര്‍വീസുകള്‍ തടസപ്പെടുകയും പാചകവാതക ലഭ്യത കുറയുകയും ചെയ്തതാണ് കാരണം. വരുമാന നഷ്ടം മുന്നിൽ കണ്ട വന്‍കിട കമ്പനികള്‍ സ്‌പോണ്‍സറുകളിൽ നിന്ന് പിന്മാറിയതും ഇവന്റുകളെ ബാധിച്ചു. കോവിഡ് കാലത്തെ പോലെ ആഡംബര വിവാഹങ്ങള്‍ കുറച്ച് നടത്തുന്ന പ്രവണതയാണ് നിലവിലുള്ളതെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. വിമാന സര്‍വീസുകളുടെ താറുമാറായത് ഈ മേഖലയെ വലിയതോതില്‍ ബാധിച്ചു. ഗ്യാസ് ലഭ്യത കുറയുന്നതും പ്രതിസന്ധിയിലാക്കുന്നു.

Photo and News Source: Dhanam