ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ ഏഥര്‍ എനര്‍ജി റിസ്ത പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. പരിമിത കാലത്തേക്കുള്ള ഈ ആനുകൂല്യങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി 23,500 രൂപ വരെ ലാഭിക്കാം. ഈ ഓഫറുകള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ലഭ്യമാണ്. 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഡിസ്‌കൗണ്ട്, 3,500 രൂപ സൗജന്യ എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

റിസ്തയുടെ ഇലക്ട്രിക് വാഹന വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും. എന്നാൽ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍, ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഓഫറുകളില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. കര്‍ണാടക, ഗോവ, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയയിടങ്ങളില്‍ 17,000 രൂപയാണ് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ഇവിടെ ക്യാഷ് ഡിസ്‌കൗണ്ട് 3,500 രൂപയായി കുറയുന്നു. മഹാരാഷ്ട്രയിലാകട്ടെ, 16,500 രൂപ മാത്രമേ ലഭിക്കൂ.

Photo and News Source: DriveSpark