തൃശൂരിലെ മുണ്ടത്തിക്കോടിലുള്ള വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിൽ ഉണ്ടായ സ്‌ഫോടനത്തെ തുടർന്ന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയ ആർ. ഡി. ഒയെ ചുമതലപ്പെടുത്തി വിശദമായ അന്വേഷണം നടക്കുന്നു.

ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററിന്റെ (കെ.എസ്.ഡി.എം.എ) നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു. സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റർ ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നു.

ഉച്ചക്ക് 2.30 ഓടെ ആദ്യ സ്ഫോടനമുണ്ടായി. തുടർന്ന് നിരവധി സ്ഫോടനങ്ങൾ ഉണ്ടാകുകയും സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു.

Photo and News Source: Siraj Live