കോഴിക്കോട്: ജെ.ഇ.ഇ മെയിൻ 2026-ലെ രണ്ടാം ഘട്ട പരീക്ഷയിൽ സൈലം ലേർണിംഗ് ചരിത്ര വിജയം കൈവരിച്ചു. 99.9382 ശതമാനം മാർക്ക് നേടി റിശ്വന്ത് ദേവ് കേരളത്തിൽ എട്ടാം റാങ്കും, മഷാൽ നസീർ ഒമ്പതാം റാങ്കും സ്വന്തമാക്കി. റിപ്പീറ്റ് വിദ്യാർത്ഥികളിൽ കേരളത്തിൽ ഒന്നാം റാങ്ക് റിശ്വന്ത് ദേവിനാണ്. ജെ.ഇ.ഇ കോച്ചിംഗ് ആരംഭിച്ച് നാലു വർഷം കൊണ്ടു തന്നെ സൈലം ഒറ്റ അക്ക റാങ്ക് നേട്ടം കൈവരിച്ചു. കേരളത്തിൽ മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
ദേവ് നായർ (99.7284), ഗ്ലെൻ ജോസഫ് (99.6883), മുഹമ്മദ് എസ്ഹാൻ സനീർ (99.6074) എന്നിവരും മികച്ച മാർക്കോടെ വിജയിച്ചു. 15-ൽ കൂടുതൽ വിദ്യാർത്ഥികൾ 99 ശതമാനത്തിലധികം മാർക്ക് നേടി. നീറ്റ്, ജെ.ഇ.ഇ 2027 പരീക്ഷകൾക്കായി സൈലം റിപ്പീറ്റർ ബാച്ചിലേക്ക് പ്രവേശനം തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഈ നേട്ടം പ്രചോദനമായി മാറുന്നു.
Photo and News Source: Malayalam Express



