പ്രസവം ഇന്നത്തെ പോലെ സങ്കീർണ്ണമായിരുന്നില്ലെന്നും, പണ്ടുകാലത്ത് സ്ത്രീകൾക്ക് അത് എളുപ്പമായിരുന്നുവെന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു. 'പണ്ട് സ്ത്രീകള്‍ വളരെ കൂളായിട്ടാണ് പ്രസവിച്ചുകൊണ്ടിരുന്നത്. പണ്ട് ചിലരൊക്കെ തമാശയായി പറയും, അവള് പോയി പ്രസവിച്ചിട്ട് രണ്ട് കിലോ അരി ഇടിച്ചുവച്ചിട്ടുണ്ടെന്ന്' എന്നാണ് അദ്ദേഹം പറഞ്ഞത്. ആശുപത്രികളുടെ വരവോടെ ഈ പ്രക്രിയ സങ്കീർണ്ണമായതായി അദ്ദേഹം വിമർശിച്ചു.
'ഗർഭിണി ആയി കഴിഞ്ഞാല്‍ തന്നെ എനിക്കെന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുത്തു, പേടിപ്പിച്ച് പേടിപ്പിച്ച് ഒന്‍പത് മാസം പ്രസവിക്കാനും പറ്റാതെ സിസേറിയനുമായി ആകെ കോപ്ലിക്കേറ്റഡാക്കിവക്കും' എന്നദ്ദേഹം പറഞ്ഞു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി മാറി. വിവരക്കേട് പറയരുതെന്നും, കാലം മാറിയത് അറിഞ്ഞില്ലേയെന്നുമാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. 'തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം' എന്നാലും മണ്ടത്തരം പറയുന്നതായി ചിലർ പരിഹസിച്ചു.
Photo and News Source: Malayali Life



